Letters

അഭിവന്ദ്യ പിതാക്കന്മാര്‍ക്ക് ഒരു കത്ത്

Sathyadeepam
  • ഫാ. തോമസ് വള്ളിയാനിപ്പുറം

    ഗുഡ്‌ഷെപ്പേര്‍ഡ് മേജര്‍ സെമിനാരി, കുന്നൊത്ത്

അഭിവന്ദ്യ മേജര്‍ ആര്‍ച്ചുബിഷപ് റാഫേല്‍ തട്ടില്‍ പിതാവേ, അഭിവന്ദ്യ പിതാക്കന്മാരേ,

കുന്നോത്ത് മേജര്‍ സെമിനാരിയിലെ ബൈബിള്‍ അധ്യാപകനും ആത്മീയപിതാവുമായ ഫാ. തോമസ് വള്ളിയാനിപ്പുറമാണ് ഈ കത്തെഴുതുന്നത്. 2024 ജൂലൈ 3 മുതല്‍ സിറോ മലബാര്‍ സിനഡ് അംഗീ കരിച്ച ഏകീകൃത കുര്‍ബാന എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും അര്‍പ്പിക്കണമെന്നു നിര്‍ദേശിക്കുന്ന ultimatum എന്ന നിലയില്‍ എറണാ കുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്‍മായ സഹോദരങ്ങള്‍ക്കുമായി അയച്ച സര്‍ക്കുലര്‍ കണ്ടു. തീര്‍ച്ച യായും സിനഡ് അംഗീകരിച്ചതും, സിറോ മലബാര്‍ സഭയിലെ മറ്റ് എല്ലാ രൂപതകളിലും നടപ്പാക്കിയിട്ടു ള്ളതുമായ ഏകീകൃത കുര്‍ബാന എറണാകുളം-അങ്കമാലി അതിരൂപത യും അംഗീകരിക്കുന്നതാണ് ഉചിത മായിട്ടുള്ളത്. അനുസരണം എന്ന പുണ്യം അത് ആവശ്യപ്പെടുന്നു മുണ്ട്.

എന്നാല്‍, ഒട്ടേറെ ചര്‍ച്ചകളും കൂടിയാലോചനകളും നടത്തിയിട്ടും എറണാകുളം-അങ്കമാലി അതിരൂപത യിലെ ഭൂരിഭാഗം വൈദികരും ഏകീ കൃത കുര്‍ബാന അംഗീകരിക്കുന്നില്ല. ജനാഭിമുഖ കുര്‍ബാനയ്ക്കുവേണ്ടി യാണു അവര്‍ നിലകൊള്ളുന്നത്. മേജര്‍ ആര്‍ച്ചുബിഷപ്പും, സിനഡിലെ ബിഷപ്പുമാരും നിര്‍ബന്ധപൂര്‍വം ഇത് നടപ്പാക്കാന്‍ ശ്രമിച്ചാല്‍, എറണാകുളം-അങ്കമാലി അതിരൂപത യിലെ വലിയൊരു വിഭാഗം അംഗ ങ്ങള്‍ കത്തോലിക്കാസഭ വിട്ടുപോ കാന്‍ ഇടയുണ്ടാകും, സ്‌കിസം ഉണ്ടാകും. ഇനി മറ്റൊരു വിഭജന ത്തെ നമുക്ക് താങ്ങാനാവില്ല സഭ യില്‍ അഗാധമായ മുറിവേല്പിക്കാന്‍ സാധ്യതയുള്ള ഈ വിഭജനം ഒഴിവാ ക്കുന്നതിനുവേണ്ടി നാം വിട്ടുവീഴ്ച ചെയ്യേണ്ടതല്ലേ? എറണാകുളം അങ്കമാലി അതിരൂപതയ്ക്കുവേണ്ടി ഒരു variant അനുവദിക്കാന്‍, സിനഡ് തയ്യാറാകണമെന്നും അങ്ങനെ പ്രതി സന്ധി ഒഴിവാക്കണമെന്നുമാണ് ഈയുള്ളവന്റെ അഭിപ്രായം. അല്ലാത്തപക്ഷം, ഒരു വര്‍ഷം കൂടി അവര്‍ക്കു സാവകാശം കൊടുക്ക ണം. രണ്ടാം വത്തിക്കാന്‍ കൗണ്‍സി ലിനുശേഷം രൂപപ്പെട്ട ഒരു ദൈവ ശാസ്ത്ര വൈവിധ്യമായി എറണാ കുളം-അങ്കമാലി അതിരൂപതയിലെ ജനാഭിമുഖ കുര്‍ബാനയെ കണ്ടു കൊണ്ട് അവരെയും ഉള്‍ക്കൊള്ളുന്ന കരുണയുടെ സമീപനം സിനഡിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നു താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു.

ക്രിസ്മസ് കഴുത

വിശുദ്ധ ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനി (1850-1917) : ഡിസംബര്‍ 22

🎯 THE HOLY FAMILY - HOPE ON THE റൺ! (Fleeing to Egypt)

വെർച്വൽ റിയാലിറ്റി [Virtual Reality]

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 69]