Coverstory

സംഭാഷണവഴിയുടെ ഫ്രാന്‍സിസ് മാര്‍പാപ്പ

പോള്‍ തേലക്കാട്ട്‌
  • ഡോ. പോള്‍ തേലക്കാട്ട്

കത്തോലിക്കാസഭയുടെ 266-ാമത്തെ മാര്‍പാപ്പയാണ് കാലം ചെയ്ത ഫ്രാന്‍സിസ്. ഒരു ഈശോ സഭയ്ക്കാരന്‍ മാര്‍പാപ്പയാകുന്ന ആദ്യസംഭവം. ഫ്രാന്‍സിസ് എന്ന പേരു സ്വീകരിച്ച ആദ്യ മാര്‍പാപ്പ. 1200 വര്‍ഷങ്ങളില്‍ ആദ്യമായി യൂറോപ്പുകാരനല്ലാത്ത വ്യക്തി മാര്‍പാപ്പയാകുന്നു. അര്‍ജന്റീനയില്‍ നിന്നുള്ള ഇറ്റാലിയന്‍ വംശജനായ അദ്ദേഹം 12 കൊല്ലങ്ങള്‍ പാപ്പ സ്ഥാനം വഹിച്ചു ചരിത്രം സൃഷ്ടിച്ച വ്യക്തിയുമാണ്. വത്തിക്കാന്‍ അരമനയിലേക്കു കടന്നു വസിക്കാന്‍ തയ്യാറാകാതെ പുറത്തുകഴിഞ്ഞു. ചരിത്രത്തില്‍ അദ്ദേഹം അറിയപ്പെടാന്‍ പോകുന്നതു സഭയുടെ പൗരോഹിത്യ മേധാവിത്വത്തിന്റെ അധികാരഘടന പൊളിച്ചെഴുതിയ വ്യക്തി എന്ന വിധത്തിലായിരിക്കും. സംഭാഷണത്തിന്റെയും കേള്‍വിയുടെയും വഴിയാണ് അധികാര വഴി എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയുടെ ചരിത്രത്തില്‍ തീര്‍ത്തും അവിസ്മരണീയനായിരിക്കും ഫ്രാന്‍സിസ് മാര്‍പാപ്പ. അതിരൂപതയുടെ തലവനായ സീറോ മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പിനെ സ്ഥാനത്തു നിന്നു നീക്കിയതും അതിരൂപതയിലെ വൈദികരും ജനങ്ങളും നടത്തിയ അധികാര പ്രതിസന്ധിയുടെ പ്രതിരോധം പരിഹാരമില്ലാതെ നീളുന്നതും ഈ മാര്‍പാപ്പയുടെ കാലത്താണ്. ഈ സഭയുടെ സിനഡും അധികാരികളുമായി ഉണ്ടായ, സംഘര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും മാര്‍പാപ്പയുടെ നിര്‍ദേശങ്ങള്‍ അതിരൂപത അവഗണിച്ചു എന്നതും വസ്തുതയാണ്.

ലോകം നാഗരികതകളുടെ സംഘട്ടനത്തിലേക്കു നീങ്ങുന്നു എന്ന പ്രവചനങ്ങളുടെ പശ്ചാത്തലത്തില്‍, കുരിശുയുദ്ധ കാലത്ത് അതിര്‍ത്തി രേഖകള്‍ മറികടന്ന് സുല്‍ത്താന്‍ മാലിക്-അല്‍-കമിലിനെ സന്ദര്‍ശിച്ച് സൗഹൃദം സ്ഥാപിച്ച വി. ഫ്രാന്‍സിസ് അസ്സീസിയെ പ്പോലെ ഫ്രാന്‍സിസ് മാര്‍പാപ്പ ധീരമായി ഇസ്‌ലാമിക സമൂഹങ്ങളിലേക്ക് ഇറങ്ങി ലോക സമാധാനം ഉറപ്പിക്കാന്‍ നിരന്തരം ശ്രമിച്ചു.

അതില്‍ അതിരൂപതയും മാര്‍പാപ്പയും ഒന്നുപോലെ പ്രയാസത്തിലായി. ഈ അതിരൂപതയിലെ വൈദികരെയും ജനങ്ങളെയും മാര്‍പാപ്പ തെറ്റിദ്ധരിച്ചത് ഇവിടത്തെ രണ്ടുപേരുടെ നുണകളില്‍ നിന്നാണ് എന്നതു മാര്‍പാപ്പ മനസ്സിലാക്കിയിട്ടുണ്ടോ എന്നറിയില്ല. അരമന പാപ്പാസ്ഥാനത്തിന്റെ കുഷ്ഠമാണ് എന്നു പറഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അത് ചികിത്സിച്ചു മാറ്റാനായോ എന്നതും സംശയമായിരിക്കുന്നു. മക്കാറിക് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുന്ന സത്യസന്ധത കാണിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു അതുപോലുള്ള വ്യാജങ്ങളെ തിരിച്ചറിയാനും മാറ്റിനിറുത്താനുമുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞോ എന്നതും സംശയമാണ്.

സീറോ മലബാര്‍ സഭയുടെ സിനഡ് എന്ന അധികാരഘടന ഫ്രാന്‍സിസ് മാര്‍പാപ്പ ഉള്‍ക്കൊള്ളുന്ന സമീപനങ്ങള്‍ക്കു കടക വിരുദ്ധമായി നീങ്ങുന്നു എന്നതു നിര്‍ഭാഗ്യകരവും വേദനാജനകവുമാണ്. മറ്റു മതങ്ങളോടു ഭയം വളര്‍ത്തുന്ന സമീപനങ്ങള്‍ സഭയിലുണ്ടായി. ക്രിസ്ത്യന്‍ വര്‍ഗീയ സംഘടന ഈ സഭയില്‍ വളര്‍ന്നു. മറ്റു മതങ്ങളോടു വിരുദ്ധ സമീപനം പുലര്‍ത്തുന്ന വൈദികരുണ്ടായി. എന്നാല്‍ പാപ്പാ 14 അറബി രാജ്യങ്ങളിലേക്ക് സുവിശേഷ യാത്രകള്‍ നടത്തി. സൗഹൃദത്തിന്റെയും ലോകസമാധനത്തിന്റെയും നടപടികള്‍ സംയുക്തമായി സ്വീകരിച്ചു. ലോകം ഒരു കുരിശുയുദ്ധത്തിലേക്ക് അഥവ സാമുവല്‍ ഹണ്ടിംഗിടണിന്റെ ഭാഷയില്‍ നാഗരികതകളുടെ സംഘട്ടനത്തിലേക്കു നീങ്ങുന്നു എന്ന പ്രവചനങ്ങളുടെ പശ്ചാത്തലത്തില്‍, പഴയ കുരിശുയുദ്ധ സാഹചര്യത്തില്‍, അതിര്‍ത്തി രേഖകള്‍ മറികടന്ന് സുല്‍ത്താന്‍ മാലിക്-അല്‍-കമിലിനെ സന്ദര്‍ശിച്ച് സൗഹൃദം സ്ഥാപിച്ച വി. ഫ്രാന്‍സിസ് അസ്സീസിയെപ്പോലെ ഫ്രാന്‍സിസ് മാര്‍പാപ്പ ധീരമായി ഇസ്‌ലാമിക സമൂഹങ്ങളിലേക്ക് ഇറങ്ങി ലോക സമാധാനം ഉറപ്പിക്കാന്‍ നിരന്തരം ശ്രമിച്ചു.

എറണാകുളം-അങ്കമാലി അതിരൂപത സിനഡിന്റെ ഏകപക്ഷീയമായ തീരുമാനത്തെ പ്രതിരോധിച്ചതും ചെറുത്തുനിന്നു സഹിച്ചതും ഫ്രാന്‍സിസ് മാര്‍പാപ്പ വിഭാവനം ചെയ്ത സംഭാഷണ ശ്രവണങ്ങളുടെ സിനഡാലിറ്റിയുടെ സംഘാത ജീവിതയാത്രയ്ക്കുവേണ്ടിയായിരുന്നു. ഇതു മാര്‍പാപ്പ സ്വന്തം ഭാവനയില്‍ നിന്നു സഭയിലേക്കു കൊണ്ടുവന്നതല്ല. ആദിമ സഭയുടെ ഭാഗമായിരുന്നതും ഓര്‍ത്തഡോക്‌സ് സഭ ഇപ്പോഴും കൊണ്ടു നടക്കുന്നതും രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ സഭയെക്കുറിച്ചുള്ള ''ജനതയുടെ പ്രകാശം'' (lumen gentium) എന്ന പ്രബോധനരേഖയുടെ മൂന്നാം അധ്യായത്തില്‍ പറഞ്ഞിട്ടുള്ളതുമായ കാര്യമാണ്. സിനഡ് എന്ന സംഭാഷണ വഴി സഭയുടെ ഘടനയുടെ തന്നെ ഭാഗമാണ് എന്ന് പോള്‍ ആറാമന്‍ പാപ്പ വ്യക്തമാക്കിയിട്ടുണ്ട്.

2024 ഒക്‌ടോബറില്‍ അവസാനിച്ച സിനഡാലിറ്റിയെ സംബന്ധിച്ച മെത്രാന്മാരുടെ സിനഡില്‍ തൊണ്ണൂറിലധികം മെത്രാന്മാരല്ലാത്ത വിശ്വാസികളും വോട്ടവകാശത്തോടെ ഉണ്ടായിരുന്നു. ആ യോഗം പാസ്സാക്കി മാര്‍പാപ്പ അംഗീകരിച്ച രേഖയില്‍ മെത്രാന്മാര്‍ 12 അപ്പസ്‌തോലന്മാരുടെ പിന്‍ഗാമികളാണ് എന്നതു പറയുന്നില്ല. യോഹന്നാന്റെ സുവിശേഷത്തില്‍ ഈ 12 അപ്പസ്‌തോലന്മാരെക്കുറിച്ചു പ്രതിപാദനമില്ല. ഈ സിനഡാനന്തരരേഖയില്‍ യേശുവിന്റെ പുനരുത്ഥാന സാക്ഷിയായി പറയുന്നതു മഗ്ദലേന മറിയത്തെയാണ്.

അതിരു കടന്ന അധികാര കേന്ദ്രീകരണത്തിന്റെ പൗരോഹിത്യാധിപത്യം എന്ന വിഷബാധയാണ് സഭയെ ബാധിച്ചിരിക്കുന്നത് എന്ന വിലയിരുത്തലുള്ള ദൈവശാസ്ത്രത്തെ ആശയപരവും ധാര്‍മ്മികവുമായ പ്രത്യയശാസ്ത്രമായി കണ്ട് സഭയില്‍ ധ്രൂവീകരണ രാഷ്ട്രീയം സൃഷ്ടിക്കുന്നു എന്നതാണ് സഭയുടെ സുവിശേഷ സൗന്ദര്യം നശിപ്പിക്കുന്നത്. ദൈവശാസ്ത്ര സരണി സാധാരണ വിശ്വാസികളുടെ വിശ്വാസവും ജീവിതവുമാണ് പഠിക്കേണ്ടത്. മാമ്മോദീസയുടെ വിശ്വാസ സമത്വത്തിലാണ് വിശ്വാസികളും വൈദികരും മെത്രാന്മാരും സന്യസ്തരും ജീവിച്ചു വളരേണ്ടത്. അവിടെ വൈദികശ്രേണികള്‍ സഭാശുശ്രൂഷയ്ക്കാണ്, അത് അധികാര ഘടനകളല്ല. അതു ഗൗരവമായി എടുക്കുമ്പോള്‍ പിരമിഡ് തലകുത്തി വയ്ക്കുന്ന അവസ്ഥ സംഭവിക്കണം. അതിനാണ് മാര്‍പാപ്പ സംഭാഷണത്തിന്റെ യാത്രയുടെ വഴി സ്വീകരിക്കുന്നത്.

2024 ഒക്‌ടോബറില്‍ അവസാനിച്ച സിനഡാലിറ്റിയെ സംബന്ധിച്ച മെത്രാന്മാരുടെ സിനഡില്‍ തൊണ്ണൂറിലധികം മെത്രാന്മാരല്ലാത്ത വിശ്വാസികളും വോട്ടവകാശത്തോടെ ഉണ്ടായിരുന്നു. ആ യോഗം പാസ്സാക്കി മാര്‍പാപ്പ അംഗീകരിച്ച രേഖയില്‍ മെത്രാന്മാര്‍ 12 അപ്പസ്‌തോലന്മാരുടെ പിന്‍ഗാമികളാണ് എന്നതു പറയുന്നില്ല. യോഹന്നാന്റെ സുവിശേഷത്തില്‍ ഈ 12 അപ്പസ്‌തോലന്മാരെക്കുറിച്ചു പ്രതിപാദനമില്ല. ഈ സിനഡാനന്തരരേഖയില്‍ യേശുവിന്റെ പുനരുത്ഥാന സാക്ഷിയായി പറയുന്നതു മഗ്ദലേന മറിയത്തെയാണ്. അവരെ ''അപ്പസ്‌തോലന്മാരുടെ അപ്പസ്‌തോല'' എന്നു വിശേഷിപ്പിക്കുന്നു. സഭയില്‍ സ്ത്രീ പുരുഷ സമത്വം

അംഗീകരിക്കണമെന്നാവശ്യപ്പെടുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ കാതലായ കാഴ്ചപ്പാട് മാറ്റം ഉണ്ടാക്കുന്നു. മനുഷ്യന്റെ ഏറ്റവും പ്രധാന ഇന്ദ്രിയം കാഴ്ചയല്ല, കേള്‍വിയാണ്, പഴയ നിയമ ദൈവം ഇസ്രായേലിനോട് പറയുന്നതു ''കേള്‍ക്കാനാണ്'' കാണാനല്ല. കാമം കാഴ്ചയെ വികലമാക്കും. കേള്‍വിയാണ് ഏറ്റവും ധാര്‍മ്മികമായ ഇന്ദ്രിയം. കേള്‍വിയിലാണ് അധികാരത്തിന്റെ ശ്രദ്ധ പതിയേണ്ടത്. പരസ്പരം കേട്ട് ജീവിക്കുക. മാര്‍പാപ്പയ്ക്കു ദൈവത്തിന്റെ പേര് അതു കരുണയാണ്. മാര്‍പാപ്പ പറഞ്ഞു ''അനുഗ്രഹം വര്‍ഷിക്കുമ്പോള്‍ ക്രിസ്തു സന്നിഹിതനാകുന്നു. കാര്‍ക്കശ്യം പിടിക്കുമ്പോള്‍ സഭാശുശ്രൂഷകനേയുള്ളൂ ക്രിസ്തു അസന്നിഹിതനാണ്.''

കന്യകാമറിയത്തിന്റെ അമലോത്ഭവം : ഡിസംബര്‍ 8

മനപ്പൊരുത്തം നോക്കിയാലോ

തകിടം മറിയുന്ന പ്ലാനുകൾ

വിശുദ്ധ അംബ്രോസ് (339-397) - ഡിസംബര്‍ 7

തയ്യല്‍ മിത്രാ പദ്ധതി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു