1927 ല്‍ സ്ഥാപിതമായ സത്യദീപം വാരിക ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ക്രൈസ്തവ പ്രസിദ്ധീകരണമാണ്. തനതായ ശൈലിയും സ്വതന്ത്രമായ സമീപനവും വഴി പൊതുസമൂഹത്തിന്‍റെ വിശ്വാസ്യതയാര്‍ജിച്ച സത്യദീപം കേരളത്തിലെ ക്രൈസ്തവസഭയുടെ ശബ്ദമായി പരിഗണിക്കപ്പെടുന്നു. ആഗോളസഭയുടെ വാര്‍ത്തകളും വിശേഷങ്ങളും അറിയുന്നതിനു ഭാരത ക്രൈസ്തവസമൂഹം ഏറ്റവുമേറെ ആശ്രയിക്കുന്നതും ഇന്നു സത്യദീപത്തെയാണ്.
ആയിരത്തിലധികം ഏജന്‍റുമാരുള്ള വിതരണശൃംഖലയിലൂടെ കേരളത്തിലും കേരളത്തിനു പുറത്തും വിദേശരാജ്യങ്ങളിലും സത്യദീപം എത്തിച്ചേരുന്നു. വെബ് പതിപ്പും മൊബൈല്‍ ആപ്പുമായി ഡിജിറ്റല്‍ ലോകത്തിലും വാരിക സജീവസാന്നിദ്ധ്യമറിയിക്കുന്നു. 2005 ല്‍ ലൈറ്റ് ഓഫ് ട്രൂത്ത് എന്ന പേരില്‍ ഇംഗ്ലീഷ് ദ്വൈവാരിക പ്രസിദ്ധീകരണമാരംഭിച്ചു.
എറണാകുളം ആര്‍ച്ച്ഡയോസിയന്‍ പബ്ലിക്കേഷന്‍ ട്രസ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള സത്യദീപത്തിന്‍റെ സ്ഥാപകന്‍ ആര്‍ച്ചുബിഷപ് മാര്‍ അഗസ്റ്റിന്‍ കണ്ടത്തിലാണ്. മോണ്‍.ജേക്കബ് നടുവത്തുശ്ശേരി ആദ്യത്തെ എഡിറ്ററും ആദ്യത്തെ മാനേജര്‍ ഫാ.ജോസഫ് പഞ്ഞിക്കാരനുമായിരുന്നു.
Major Archbishop of Ernakulam-Angamaly
Apostolic Administrator of the Major Archeparchy of Ernakulam-Angamaly
Managing Director & Chief Editor
Asst. Managing Director & Asst. Circulation Manager
Associate Editor
Circulation Manager