
ഫ്രാങ്ക്‌ളിന്‍ എം
കോട്ടയം അതിരൂപതയിലെ ക്‌നാനായ മലങ്കര സമൂഹത്തിന്റെ വികാരി ജനറലായി 2019 മുതല്‍ ശുശ്രൂഷ ചെയ്തു വരുന്ന ഫാ. ജോര്‍ജ്ജ് കുരിശുമൂട്ടില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം എന്ന പേരു സ്വീകരിച്ച് കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി നവംബര്‍ 14 ന് അഭിഷിക്തനാകുന്നു. അതിരൂപതയിലെ ക്‌നാനായ സമൂഹത്തിലെ സീറോ മലങ്കര വിശ്വാ സികളുടെ അജപാലന ശുശ്രൂഷകളുടെ ചുമതല യാണു പ്രത്യേകമായി നിയുക്ത മെത്രാനില്‍ നിക്ഷി പ്തമായിരിക്കുന്നത്.
കറ്റോട് സെന്റ് മേരിസ് മലങ്കര ക്‌നാനായ കത്തോലിക്കാ ഇടവക കുരിശുംമൂട്ടില്‍ പരേതരായ അലക്‌സാണ്ടര്‍-അച്ചാമ്മ ദമ്പതികളുടെ മൂന്നാമത്തെ പുത്രനാണ് നിയുക്ത മെത്രാന്‍. 1961 ആഗസ്റ്റ് 9 നാണു ജനനം. സ്‌കൂള്‍ വിദ്യാഭ്യാസം തിരുവല്ല ട.ഇ.ട. ഹൈസ്‌കൂളിലും മൈനര്‍ സെമിനാരി പരിശീലനം ട.ഒ. മൗണ്ട് സെന്റ് സ്റ്റനിസ്ലാവൂസ് മൈനര്‍ സെമി നാരിയിലുമായിരുന്നു. തത്വശാസ്ത്രവും ദൈവശാ സ്ത്രവും മംഗലാപുരം സെന്റ് ജോസഫ്‌സ് സെമി നാരിയില്‍ പൂര്‍ത്തിയാക്കി 1987 ഡിസംബര്‍ 28 ന് പുരോഹിതനായി അഭിഷിക്തനായി.
അതിരൂപതാ മൈനര്‍ സെമിനാരി വൈസ് റെക്ടര്‍, ബാംഗ്‌ളൂര്‍ ഗുരുകുലം വൈസ് റെക്ടര്‍, തുരുത്തിക്കാട്, ഇരവി പേരൂര്‍, ചിങ്ങവനം, കുറ്റൂര്‍, ഓതറ, തെങ്ങേലി, റാന്നി എന്നീ പള്ളികളില്‍ വികാരി, അതിരൂപതയിലെ ഹാദൂസ ക്രൈസ്തവ കലാകേന്ദ്രത്തിന്റെ ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ലെബനോനിലെ (കാസ്ലിക്) മാറോണൈറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഐക്കണോഗ്രാഫിയില്‍ മാസ്റ്റര്‍ ബിരുദം നേടിയിട്ടുള്ള നിയുക്ത ബിഷപ് കാക്കനാട് മൗണ്ട് സെന്റ് തോമസ്, വടവാതൂര്‍ സെമിനാരി, തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഉള്‍പ്പെടെയുള്ള വിവിധ ദേവാലയങ്ങ ളില്‍ വരച്ചിട്ടുള്ള ഐക്കണുകള്‍ പ്രശസ്തമാണ്.
പുതിയ നിയോഗത്തെയും ഉത്തരവാദിത്വത്തെയും പിതാവ് എങ്ങനെ സ്വീകരിക്കുന്നു?
പരിശുദ്ധ മാര്‍പാപ്പ എടുത്തിരിക്കുന്ന ഈ തീരുമാനത്തെ ഞാന്‍ വിനയത്തോടെ സ്വീകരിക്കുകയാണ്. സഭ എന്നിലര്‍പ്പിക്കുന്ന വിശ്വാസവും ഉത്തരവാദിത്വവും ദൈവകൃപയാല്‍ വിശ്വസ്തത യോടെ നിര്‍വ്വഹിക്കാനാകുമെന്നാണ് എന്റെ വിശ്വാസം. ഇതു ദൈ വിക പദ്ധതിയായും സഭയിലെ നല്ലൊരു തീരുമാനവുമായിട്ടാണു ഞാന്‍ കാണുന്നത്.
മെത്രാനാകുമ്പോള്‍ അങ്ങു തിരഞ്ഞെടുത്തി രിക്കുന്ന ആപ്തവാക്യം എന്താണ്?
ഇന്നത്തെ സാഹചര്യത്തില്‍ എന്റെ ദൗത്യവുമായി ബന്ധപ്പെ ട്ടും പുനരൈക്യത്തിന്റെ പശ്ചാത്ത ലത്തിലും ഞാന്‍ എടുത്തിരിക്കു ന്ന ആപ്തവാക്യം "പിതാവേ നാം ഒന്നായിരിക്കുന്നതുപോലെ അവ രും നമ്മില്‍ ഒന്നായിരിക്കുന്നതി ന്" (യോഹ. 17:22) എന്ന നമ്മുടെ കര്‍ത്താവിന്റെ പ്രാര്‍ത്ഥനയാണ്.
പുതിയ നിയോഗത്തില്‍ അങ്ങില്‍ നിക്ഷിപ്തമായി രിക്കുന്ന ഉത്തരവാദിത്വ ങ്ങള്‍ എന്തെല്ലാമാണ്?
കോട്ടയം അതിരൂപതയിലെ ക്‌നാനായ മലങ്കര സമൂഹത്തെ കൂടുതല്‍ ക്രോഡീകരിക്കുക, അ വരുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്ര ദ്ധ നല്‍കി വിശ്വാസത്തില്‍ വളര്‍ ത്തുക എന്നതാണു പ്രധാനം. അ തോടൊപ്പം എല്ലാവരും വിശ്വാസത്തില്‍ ഒന്നായിരിക്കുക എന്ന പു നഃരൈക്യത്തിന്റെ ലക്ഷ്യം അതി ന്റെ എല്ലാ അര്‍ത്ഥത്തിലും പ്രാവര്‍ ത്തികമാക്കുകയും വേണം.
ഹാദൂസ കലാകേന്ദ്രത്തി ന്റെ ഡയറക്ടറായിരുന്നു പിതാവ്. അവിടെ എന്തു പ്രവര്‍ത്തനമാണു മുഖ്യമായും നിര്‍വ്വഹിച്ചിരു ന്നത്?
ക്രൈസ്തവരുടെ പരമ്പര്യക ലകളെ പ്രോത്സാഹിപ്പിക്കുക എ ന്നതായിരുന്നു ഹാദൂസയുടെ ല ക്ഷ്യം. പ്രധാനമായും മാര്‍ഗ്ഗംകളി യുമായി ബന്ധപ്പെട്ട് അതിന്റെ പരിശീലനവും പ്രചാരണവും പ്രോ ത്സാഹനവുമായിരുന്നു നടത്തിയി രുന്നത്. രണ്ടു വര്‍ഷം അതിന്റെ ഡയറക്ടറായിരുന്നു ഞാന്‍.
ഹാദൂസയുമായി ബന്ധ പ്പെട്ടു പ്രവര്‍ത്തിച്ചിട്ടുള്ള പിതാവ് കത്തോലിക്കരു ടെ ഇടയില്‍ കലാവാസന എത്രത്തോളമുണ്ടെന്നു വിലയിരുത്തിയിട്ടുണ്ടോ?
നമ്മുടെ പരമ്പര്യകലകളെ പ്രോത്സാഹിപ്പിക്കേണ്ടത് വളരെ ആവശ്യമാണെന്ന് എനിക്കു തോ ന്നുന്നു. അതിനുവേണ്ട പ്രോത്സാ ഹനങ്ങള്‍ എല്ലാ ഭാഗത്തു നിന്നും ഉണ്ടാകണം. ക്രൈസ്തവരെ പല പ്പോഴും വിദേശികളെന്നും മറ്റും വിശേഷിപ്പിക്കുന്നവരുണ്ട്. എ ന്നാല്‍ നമുക്ക് ഈ നാടിന്റെ സം സ്‌ക്കാരത്തില്‍ ഇഴുകിച്ചേര്‍ന്ന വലിയ പാരമ്പര്യമുണ്ട്. ആ വിധ ത്തില്‍ ഇന്നാട്ടിലെ കലാരൂപങ്ങ ളും മറ്റും നമ്മുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. ആ പശ്ചാത്ത ലത്തില്‍ കലാരംഗത്തും സാഹി ത്യരംഗത്തുമൊക്കെ നാം കുറേ ക്കൂടി സജീവമാകേണ്ടതുണ്ട്.
അതേസമയം കത്തോലി ക്കാസഭ ഇവിടെ കലകളെ യും കലാകാരന്മാരെയും വേണ്ടത്ര പ്രോത്സാഹിപ്പി ക്കുന്നുണ്ടോ?
കലയെ സ്‌നേഹിക്കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരും കൂടു തല്‍ ഉണ്ടാകണം. ഇക്കാര്യത്തില്‍ വേണ്ടത്ര പ്രോത്സാഹനം ഉണ്ടോ എന്നു ചോദിച്ചാല്‍ കുറേക്കൂടി ഉ ണ്ടാകേണ്ടിരിക്കുന്നു എന്നാണു പറയാനുള്ളത്. എന്നാല്‍ നമ്മുടെ ലിറ്റര്‍ജിയില്‍ സാധ്യമായിടത്തോ ളം കലകളെ നാം പ്രയോജനപ്പെ ടുത്തുന്നുണ്ടെന്നു പറയണം. ഒരു സമൂഹത്തിന്റെ സംസ്‌കാരത്തി ന്റെ നിദര്‍ശനവുമാണ് കല. ചരി ത്രം നോക്കിയാല്‍ സഭയും സഭാ നേതാക്കളും കലകളെ പ്രോത്സാ ഹിപ്പിച്ചിട്ടുണ്ടെന്നു കാണാനാകും.
ഐക്കണോഗ്രഫിയില്‍ ഉപരിപഠനം നടത്തിയിട്ടു ള്ള പിതാവ് ഈ കലാ രൂപത്തില്‍ നമുക്കുള്ള താത്പര്യത്തെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ?
ക്രൈസ്തവ പാരമ്പര്യത്തില്‍ പ്രത്യേകിച്ചു പൗരസ്ത്യ പാരമ്പ ര്യത്തില്‍ നമ്മുടെ വിശ്വാസവും തിയോളജിയുമൊക്കെ ഉള്‍ക്കൊ ണ്ടുകൊണ്ടും അതിനോടു ചേര്‍ ന്നുനിന്നും നമ്മുടെ വിശ്വാസത്തെ പ്രകാശിപ്പിക്കുന്ന കലാരൂപമാണു ഐക്കണുകള്‍. വരകളിലും നിറ ങ്ങളിലുമാണ് അതു കൂടുതല്‍ പ്ര കാശിതമാകുന്നത്. ഇതു കൂടു തല്‍ വികസിതമായിരിക്കുന്നത് ഗ്രീക്കു പാരമ്പര്യത്തിലാണ്. നമ്മു ടെ സുറിയാനി പാരമ്പര്യത്തില്‍ ആദ്യകാലങ്ങളില്‍ ഇതുണ്ടായി രുന്നു. എന്നാല്‍ വേണ്ടത്ര പ്രോ ത്സാഹനം പിന്നീട് അതിനു ലഭി ച്ചില്ല. എന്നാല്‍ ഇതു കൂടുതല്‍ വി കസിതമായാല്‍ നമ്മുടെ ആരാധ നാ പൈതൃകത്തിനും വിശ്വാസ ത്തിനും തീര്‍ച്ചയായും അതു ഗു ണകരമാകും.
ഭാരത സഭ വിശേഷിച്ചും കേരള സഭ ഇന്ന് അഭി മുഖീകരിക്കുന്ന പ്രധാന വെല്ലുവിളി എന്താണ്?
നമ്മുടെ വിശ്വാസം പലപ്പോ ഴും ഉപരിപ്ലവമാകുന്നു. ഭൗതിക കാര്യങ്ങളുടെ നേട്ടമാണു പലരും അഭിലഷിക്കുന്നത്. എന്നാല്‍ ദൈ വം വെളിപ്പെടുത്തിയ സത്യങ്ങ ളില്‍ ആഴമായി വേരുറപ്പിക്കപ്പെടു ന്നതാണ് ശ്രേഷ്ഠമായ വിശ്വാസം. അതിലേക്കു ആഴപ്പെടാനുള്ള വെ ല്ലുവിളിയാണു നമുക്കു മുന്നിലു ള്ളത്. അതിനുവേണ്ട സാഹചര്യ ങ്ങള്‍ ഒരുക്കാനും സൃഷ്ടിക്കാനും സഭാ നേതൃത്വവും പരിശ്രമിക്ക ണം.
സെമിനാരി അധ്യാപകനും വൈസ് റെക്ടറുമായി പ്രവര്‍ത്തിച്ചിട്ടുള്ള പിതാവിന്റെ അഭിപ്രായ ത്തില്‍ ഇന്നു നിലവിലു ള്ള നമ്മുടെ സെമിനാരി പരിശീലനത്തെ എങ്ങനെ കാണുന്നു? എന്തെങ്കിലും മാറ്റങ്ങള്‍ ഈ രംഗത്തു വേണമെന്നു തോന്നു ന്നുണ്ടോ?
സെമിനാരി പരിശീലനം പല പ്പോഴും ഫോര്‍മലായി പോകുന്നു ണ്ട്. അവിടെ ആധ്യാത്മീകമായ തലം കുറേക്കൂടി മെച്ചപ്പെടുത്താ നുണ്ട്. ബാഹ്യമായ കാര്യങ്ങളി ലേക്കു പലപ്പോഴും പോകുന്നതാ യി തോന്നുന്നു. ആധ്യാത്മികത യില്‍ ആഴപ്പെടുന്ന പരിശീലനം നല്‍കേണ്ടതുണ്ട്. വളരെ വ്യക്തി പരമായി ദൈവവുമായി ഉണ്ടാകേ ണ്ട ആധ്യാത്മികതയാണ് നമ്മുടെ അടിസ്ഥാനമാകേണ്ടത്. ആ അവ സ്ഥയിലേക്കു വരണം. അക്കാദമി ക പഠനത്തോടൊപ്പം ആധ്യാത്മി കതയില്‍ ആഴപ്പെടാന്‍ സാധിക്കു ന്ന ധ്യാനാത്മകമായ സാഹചര്യ ങ്ങളും ഉണ്ടാകണം.
ദൈവവിളികള്‍ ഇന്നു പൊതുവേ കുറയുന്ന സാഹചര്യമാണല്ലോ ഉള്ളത്?
കണക്കുകള്‍ പരിശോധിച്ചാല്‍ വൈദികരുടെ ദൈവവിളിയില്‍ അ ത്ര വലിയ കുറവൊന്നും വരുന്നി ല്ല എന്നു കാണാം. എന്നാല്‍ എ ണ്ണത്തെ അപേക്ഷിച്ചു നിലവാര ത്തെക്കുറിച്ചു ചിലപ്പോള്‍ ആശങ്ക കള്‍ തോന്നാം. പലപ്പോഴും ഇതു പ്രൊഫഷണലാകുന്നു. ഇതൊരു പ്രൊഫഷനല്ലല്ലോ?
കോവിഡിന്റെ ദിനങ്ങളിലൂ ടെയാണു നാം കടന്നു പോകുന്നത്. പ്രതീക്ഷ യും പ്രത്യാശയും നശിച്ച മനുഷ്യരെ നാം കാണു ന്നു. രോഗഭീതിയിലും തൊഴില്‍ നഷ്ടത്തിലും ദാരിദ്ര്യത്തിലും അരക്ഷി താവസ്ഥയിലും ആശങ്ക യിലും കഴിയുന്ന അനേ കര്‍… ഏതു വിധത്തിലാ ണു നാം ഇതിനെയെല്ലാം പ്രതിരോധിക്കേണ്ടത്?
തീര്‍ച്ചയായും ഒരു പ്രതിസ ന്ധി ഇവിടെയുണ്ട്. ഈ മഹാമാരി എല്ലാ മേഖലയിലും അസ്വസ്ഥത നിറഞ്ഞ ഒരു അവസ്ഥയിലേക്കു നമ്മെ എത്തിക്കുന്നുണ്ട്. പണ്ടും ഇതുപോലെയുള്ള മഹാമാരികള്‍ ഉണ്ടായിട്ടുണ്ട്. അവിടെയെല്ലാം ദൈവത്തില്‍ കൂടുതല്‍ ആശ്രയി ക്കുകയാണു വേണ്ടത്. സഭയും ബൈബിളുമൊക്കെ നമ്മെ പഠിപ്പി ക്കുന്നതും ഇതാണ്. ദൈവത്തോ ടു നമ്മെ അടുപ്പിക്കേണ്ട ഒരു അവ സ്ഥ കൂടിയാണിത്. നമ്മുടെ പരിമി തികള്‍ ദൈവത്തില്‍ ആശ്രയി ക്കാന്‍ നമ്മെ പ്രചോദിപ്പിക്കണം.
അതേസമയം ദേശവ്യാപക മായി പള്ളികള്‍ അടഞ്ഞു കിടക്കുന്നു, പലര്‍ക്കും ഓണ്‍ലൈനില്‍ മാത്രം കര്‍മ്മങ്ങള്‍ കാണാനാവു ന്നു… ഇത്തരം സ്ഥിതി വിശേഷത്തിലൂടെ കടന്നു പോകുന്ന ചിലരുടെയെ ങ്കിലും വിശ്വാസത്തില്‍ ഇടര്‍ച്ചയുണ്ടാകുന്നില്ലേ?
ഉണ്ടാകാം. പലരും ആഗ്രഹി ക്കുന്നത് ദൈവത്തില്‍ നിന്നുള്ള ഭൗതികമായ അനുഗ്രഹങ്ങളാണ്. അതുമാത്രം അഭിലഷിക്കുമ്പോള്‍ പ്രശ്‌നങ്ങളില്‍ പതറിപ്പോകാം. എ ന്നാല്‍ ആഴമായ വിശ്വാസമുള്ള വര്‍ അതിജീവിക്കും. യഥാര്‍ത്ഥമാ യ വിശ്വാസം ഇടര്‍ച്ചകളില്‍ തകരു ന്നതല്ല. ഭൗതികതയ്ക്കപ്പുറം ആ ത്മീയതയും, സഹനങ്ങളെയും വേദനകളെയും അതിജീവിക്കാനു ള്ള വിശ്വാസ തീക്ഷ്ണതയും പ്ര ത്യാശയും അവിടെ കണ്ടെത്താ നാകും.
ഭൗതികതയെക്കുറിച്ചു പറയുമ്പോള്‍ ആധ്യാത്മി കതയേക്കാള്‍ കൂടുതലാ യി ഭൗതികമായ അഭിനി വേശങ്ങള്‍ സഭയെയും ഗ്രസിക്കുന്നുണ്ടെന്ന ആരോപണങ്ങളെ എങ്ങനെ കാണുന്നു?
ഇക്കാര്യത്തില്‍ ഒരു പ്രശ്‌നമു ള്ളത് ഈ വിഷയത്തെ പലരും പെരുപ്പിച്ചു കാണിക്കുന്നു എന്നു ള്ളതാണ്. എവിടെയെങ്കിലും ഒറ്റ പ്പെട്ട സംഭവം ഉണ്ടാകുമ്പോള്‍ സഭാധികാരികളെ ആകെ കുറ്റ പ്പെടുത്തി സംസാരിക്കുന്നവരുണ്ട്. സഭാധികാരികള്‍ ഏറ്റവും നല്ലതാ യും സുതാര്യമായും കാര്യങ്ങള്‍ നിര്‍വ്വഹിക്കാനാണു നോക്കുന്നത്. എന്നാല്‍ അതിനെ ഒരുപാടു തെ റ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കു കയും ചെയ്യുന്നുണ്ട്.
ഭാരതത്തില്‍ പൊതുവെ ന്യൂനപക്ഷങ്ങള്‍ സുരക്ഷി തരല്ല എന്ന വികാരമാണു ള്ളത്. മതമൗലികതയും വര്‍ഗ്ഗീയതയും വ്യാപകമാ കുന്ന പശ്ചാത്തലത്തില്‍ നമ്മുടെ സമീപനം എന്തായിരിക്കണം?
തീര്‍ച്ചയായും നാം ന്യൂനപക്ഷ മാണ്. എങ്കിലും നമുക്കു വലിയ ദൗത്യമാണുള്ളത്. അതു മറന്നു കൂടാ. ഭാരതം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന രാജ്യം തന്നെയാ ണ്. പക്ഷെ ന്യൂനപക്ഷങ്ങള്‍ അര ക്ഷിതാവസ്ഥയില്‍ കഴിയുന്ന സാ ഹചര്യങ്ങള്‍ ചിലയിടങ്ങളില്‍ ദൃ ശ്യമാണ്. ക്രൈസ്തവര്‍ക്കു നേരെ യുള്ള അതിക്രമങ്ങളും പീഡന ങ്ങളും മറ്റും അരങ്ങേറുന്നുണ്ട്. അനീതിക്ക് അവര്‍ പാത്രീഭവിക്കു ന്നുമുണ്ട്. എന്നാല്‍ അതിനപ്പുറം ദൈവികമായൊരു നീതിയുണ്ട ല്ലോ? ആ വിശ്വാസം നമ്മെ എ പ്പോഴും മുന്നോട്ടു നയിക്കണം. അ പ്പോഴാണു നമ്മുടെ വിശ്വാസം കൂ ടുതല്‍ തെളിമയുള്ളതും സാക്ഷ്യ മായി മാറുന്നതും. സഭ വളര്‍ന്നിട്ടു ള്ളതെല്ലാം അനീതിക്കും പീഡന ങ്ങള്‍ക്കും വിധേയമായപ്പോഴാണ്. നീതിക്കുവേണ്ടി നാം പോരാടുന്ന ത്, മറ്റുള്ളവര്‍ക്കു വേണ്ടിയാണ്. യേശുക്രിസ്തുവും അതാണു ചെ യ്തത്. ആ മനോഭാവമാണു നമു ക്കും ഉണ്ടാകേണ്ടത്.
ക്രിസ്തുവില്‍ എല്ലാവരും ഒന്നായിത്തീരണം എന്ന മനോഭാവത്തില്‍ മേല്‍പ്പട്ട ശുശ്രൂഷയ്ക്കായി ഒരുങ്ങു ന്ന പിതാവ്, ക്രൈസ്തവ സഭയിലെ വൈവിധ്യങ്ങ ളെയും വ്യത്യാസങ്ങളെ യും എങ്ങനെയാണു നിരീക്ഷിക്കുന്നത്?
ഇക്കാര്യത്തില്‍ എന്റെ മനസ്സി ലുള്ളത് കര്‍ത്താവിന്റെ ഈ പ്രാര്‍ ത്ഥന തന്നെയാണ്. വൈവിധ്യങ്ങ ളും വ്യത്യാസവും എല്ലായിടത്തു മുണ്ട്. അതിനെ അംഗീകരിക്കുക എന്നതാണ് പ്രധാനം. ഏകശില പോലെ പോകേണ്ടതല്ല ഇത്. അ പ്പോള്‍ അവിടെ പലരുടെയും നീ തി നിഷേധിക്കപ്പെട്ടെന്നു വരാം. പക്ഷെ വൈവിധ്യങ്ങളെ അംഗീ കരിച്ചുകൊണ്ടാണ് ഏകത്വത്തി ലേക്കു പോകേണ്ടത്. ഇവിടെ എന്നെ പലപ്പോഴും ആകര്‍ഷിച്ചിട്ടു ള്ളത് നമ്മുടെ ഭാരതീയ സങ്കല്‍പ മാണ്. നമ്മുടെ മഹര്‍ഷിമാരുടെയും സന്യാസിമാരുടെയും മറ്റും സത്യാന്വേഷണങ്ങള്‍ കണ്ടെത്തി യത് ഇതാണ്. നമ്മുടെ കര്‍ത്താവു പറഞ്ഞ കാര്യം തന്നെ – എല്ലാം ഒന്നാണ് എന്നുള്ള വലിയ സത്യം. വ്യത്യാസങ്ങളൊക്കെയുണ്ട്, അത് അംഗീകരിച്ചുകൊണ്ട് ഐക്യം കാണണം, ഐക്യം ദര്‍ശിക്കണം. നമ്മുടെ ദൈവം തന്നെയാണെങ്കിലും മൂന്നു പേരാണ്, ഒരാളല്ല – ത്രിത്വം. എന്നാല്‍ ആ മൂന്നു പേ രും ഒന്നാകുന്നു. അതാണ് എല്ലാറ്റിന്റെയും മാതൃക. നാം ഒന്നായി രിക്കുന്നതുപോലെ അവരും ഒന്നാ കുക-അതൊരു വെല്ലുവിളിയാണ്.
ആതുരശുശ്രൂഷയിലും വിദ്യാഭ്യാസരംഗത്തും കത്തോലിക്കാ സഭ വളരെയേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, അതു തുടര്‍ന്നുകൊണ്ടുമിരിക്കുന്നു. എന്നാല്‍ അതില്‍നിന്നു വ്യത്യസ്തമായി ഇനി യും ഊന്നല്‍ നല്‍കേണ്ട ഏതെങ്കിലും പ്രേഷിത മേഖല പിതാവിനു നിര്‍ദ്ദേശിക്കാനുണ്ടോ?
ഇന്നു ഞാന്‍ കാണുന്ന ഒരു പ്രശ്‌നം ഓരോരുത്തരും അവന വന്‍ മാത്രമായി മാറുന്നു എന്നതാ ണ്. ഓരോ തുരുത്തുകള്‍. ഇതൊ രു പിളര്‍പ്പാണ്. ഇതിനെതിരെ സഭ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. സ്വാര്‍ത്ഥ ചിന്തയും സ്വന്തം കാര്യ വും മാത്രം പരിഗണനാവിഷയ മാകുമ്പോഴാണ് വര്‍ഗ്ഗീയതയും തീവ്രവാദവുമൊക്കെ ഉടലെടു ക്കുന്നത്. അതിനെതിരെ നമുക്കു എന്തു ചെയ്യാനാകും എന്നു ചി ന്തിക്കണം. അതിന്റെ വഴികള്‍ എല്ലാവരും ആലോചിച്ചു കണ്ടുപി ടിക്കേണ്ടതാണ്. ഇന്നു നാം വളരെ ഗൗരവപൂര്‍വ്വം പരിചിന്തിക്കേണ്ട ഒരു വിഷയവും പരിഹരിക്കാന്‍ പ രിശ്രമിക്കേണ്ട മേഖലയും ഇതാ ണെന്ന അഭിപ്രായമെനിക്കുണ്ട്.