കാസ്ട്രോയുടെ പരിവര്‍ത്തനത്തില്‍ കത്തോലിക്കാസഭ പങ്കു ചേര്‍ന്നപ്പോള്‍

കാസ്ട്രോയുടെ പരിവര്‍ത്തനത്തില്‍ കത്തോലിക്കാസഭ പങ്കു ചേര്‍ന്നപ്പോള്‍

ഫിദെല്‍ കാസ്ട്രോയുടെയും ക്യൂബയുടെയും ചരിത്രത്തിന് അവഗണിക്കാനാകാത്ത ഒരു പേരാണ് വി.ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ. മാര്‍പാപ്പയ്ക്കു ക്യൂബ ആതിഥ്യമരുളിയതും കാസ്ട്രോ ആദ്യമായി തന്‍റെ സൈനിക യൂണി ഫോം ഉപേക്ഷിച്ചു നീല സ്യൂട്ട് ധരിച്ചു മാര്‍പാപ്പയെ സ്വീകരിച്ചതും ലോകം ശ്രദ്ധയോടെ വീക്ഷിച്ച സംഭവങ്ങളായിരുന്നു. ചരിത്രം ജോണ്‍ പോള്‍ രണ്ടാമനെ കമ്മ്യൂണിസത്തിന് അന്ത്യം കുറിച്ച ലോകനേതാവായി കാണുന്നുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് നേതാവായ കാസ്ട്രോയ്ക്ക് അദ്ദേഹം ആദരണീയനായിരുന്നു. അന്ന് വത്തിക്കാന്‍ വക്താവായിരുന്ന ജോവാക്കിം നവാരോ വാല്‍സ്, കാസ്ട്രോയുടെ വിയോഗത്തിന്‍റെ പശ്ചാത്തലത്തില്‍ പഴയ സംഭവങ്ങളനുസ്മരിക്കുന്നു:

? കമ്മ്യൂണിസത്തിന്‍റെ അവസാനത്തെ കോട്ടകളിലൊന്നായ ബര്‍ലിന്‍ മതിലിന്‍റെ പതനത്തിനു സഹായിച്ച ശേഷം ക്യൂബയിലേയ്ക്ക് ജോണ്‍ പോള്‍ രണ്ടാമന്‍റെ സന്ദര്‍ശനം സാദ്ധ്യമായതെങ്ങനെ?
ഒരു ദശാബ്ദമോ അതിലേറെ യോ ആയി ക്യൂബയിലേയ്ക്ക് പ്ര തിനിധികളെ അയയ്ച്ചുകൊണ്ടിരിക്കുകയായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍. വത്തിക്കാന്‍റെ വിദേശകാര്യമന്ത്രിയായ ഷാങ് ലുയി തൗറാനെയും അയച്ചിരുന്നു. മാര്‍ പാപ്പയ്ക്ക് ക്യൂബ സന്ദര്‍ശിക്കാന്‍ അതിയായ താത്പര്യമുണ്ടായിരുന്നു. പക്ഷേ ക്ഷണം കിട്ടുന്നുണ്ടായിരുന്നില്ല. ഒടുവില്‍ 1996-ല്‍ ലോക ഭക്ഷ്യ കൃഷി സംഘടനയുടെ യോഗത്തിനു റോമിലെത്തിയപ്പോള്‍ കാസ്ട്രോയ്ക്ക് വ ത്തിക്കാന്‍ ആതിഥ്യമരുളുകയും അദ്ദേഹം പാപ്പയെ ഔദ്യോഗികമായി ക്യൂബയിലേയ്ക്കു ക്ഷണിക്കുകയും ചെയ്തു.
? സന്ദര്‍ശനത്തിനു വേണ്ടി നിങ്ങള്‍ എന്തൊക്കെ ഒരുക്കങ്ങളാണ് ചെയ്തത്?
1997 മുഴുവന്‍ സന്ദര്‍ശനം സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളിലായിരുന്നു പൂര്‍ണമാ യും ഞങ്ങള്‍. സന്ദര്‍ശനത്തിനു മൂന്നു മാസം മുമ്പ് ഞാന്‍ ക്യൂബയിലെത്തുകയും ഫിദെലിനെ കാണുകയും ചെയ്തു. അതൊ രു ദീര്‍ഘമായ കൂടിക്കാഴ്ചയാ
യിരുന്നു.
ആറു മണിക്കൂര്‍ നീണ്ടു നി ന്ന സംഭാഷണം, വെളുപ്പിനു മൂ ന്നു മണിക്കാണ് തീര്‍ന്നത്. കാ സ്ട്രോ ജോണ്‍ പോള്‍ രണ്ടാമനില്‍ തികച്ചും ആകൃഷ്ടനായിരുന്നു. പാപ്പായെക്കുറിച്ചെല്ലാം അദ്ദേഹത്തിനറിയണമായിരുന്നു. പാപ്പയുടെ കുടുംബം ആരൊക്കെയാണ്, ജീവിതം എങ്ങനെയാണ് എന്നിങ്ങനെ എല്ലാം. പാ പ്പയെ വ്യക്തിപരമായി അറിയുന്നതിനായിരുന്നു അദ്ദേഹത്തിനു താത്പര്യം. കൂടുതല്‍ ആഴത്തിലറിയാന്‍ കാസ്ട്രോയ്ക്കു താ ത്പര്യമുണ്ടെന്നു കണ്ടു ഞാന്‍ പറഞ്ഞു, "പ്രസിഡന്‍റ്, താങ്കളോടെനിക്ക് അസൂയ തോന്നുന്നു"
"എന്തുകൊണ്ട്?"
"കാരണം, എല്ലാ ദിവസവും പാപ്പ താങ്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. താങ്കളെ പോലൊരാള്‍ കര്‍ത്താവിലേയ്ക്കുള്ള വഴി വീണ്ടും കണ്ടെത്തട്ടെ എന്ന് അ ദ്ദേഹം പ്രാര്‍ത്ഥിക്കുന്നുണ്ട്." ഒരു നിമിഷം കാസ്ട്രോ നിശബ്ദനായിരുന്നു.
? പരി. സിംഹാസനത്തിനു വേണ്ടി താങ്കള്‍ കാസ്ട്രോയോടെന്താണു ചോദിച്ചത്?
സന്ദര്‍ശനത്തിന്‍റെ തീയതി നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നതാ യും അതൊരു വലിയ വിജയമായാല്‍ നന്നായിരിക്കുമെന്നും ഞാനദ്ദേഹത്തോടു പറഞ്ഞു. "ക്യൂബ ലോകത്തെ ഒന്ന് അത്ഭു തപ്പെടുത്തേണ്ടതുണ്ട്" ഞാന്‍ പറഞ്ഞു. ഫിദെല്‍ സമ്മതിച്ചു. പാ പ്പ പ്രതീക്ഷിക്കുന്ന ചില അത്ഭുതങ്ങളെ കുറിച്ച് തുടര്‍ന്നു ഞാന ദ്ദേഹത്തോടു പറഞ്ഞു. ക്രിസ്മ സ് ആഗതമായിരുന്നു. അത് ഔ ദ്യോഗിക അവധി ദിവസമായി ആഘോഷിക്കണമെന്ന് ഞാനാവശ്യപ്പെട്ടു. ക്യൂബന്‍ വിപ്ലവത്തിനുശേഷം ആദ്യമായിട്ടായിരി ക്കും അങ്ങനെയൊരു മാറ്റം.
? എന്തായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം?
കരിമ്പു വിളവെടുപ്പു കാലത്തിന്‍റെ ഇടയ്ക്കാണു ക്രിസ്മസ് എന്നതിനാല്‍ അതു വളരെ ബു ദ്ധിമുട്ടായിരിക്കുമെന്ന് അദ്ദേഹം മറുപടി നല്‍കി. ഹവാനയില്‍ വന്നിറങ്ങുന്ന ഉടനെ ഇതിനു വേണ്ടി പരസ്യമായി താങ്കള്‍ക്കു ന ന്ദി പറയാനാണു പാപ്പ ആഗ്രഹി ക്കുന്നതെന്നു ഞാന്‍ പറഞ്ഞു. ദീര്‍ഘമായ ചര്‍ച്ചകള്‍ക്കു ശേ ഷം ഒടുവില്‍ കാസ്ട്രോ സമ്മതിച്ചു. പക്ഷേ അദ്ദേഹം കൂട്ടിച്ചേര്‍ത്തു, "പക്ഷേ ഇത് ഈ വര്‍ ഷം മാത്രമേ ഉണ്ടാകൂ." പാപ്പ ഇതിനു വളരെയധികം നന്ദിയുള്ളയാളായിരിക്കുമെന്നും അടു ത്ത വര്‍ഷത്തെ കാര്യം പിന്നെ നോക്കാമെന്നും ഞാന്‍ പറഞ്ഞു. ഇന്നുവരെയും പിന്നീട് ക്യൂബയില്‍ ക്രിസ്മസ് പൊതു അവധി ദിനമായി ആഘോഷിക്കപ്പെട്ടു വരുന്നുണ്ട്.


? ജോണ്‍ പോള്‍ രണ്ടാമന്‍ കാസ്ട്രോയെ കണ്ടിരുന്നത് എങ്ങനെയാണ്?
ഹവാനയിലേയ്ക്കുള്ള വി മാനത്തില്‍ വച്ച് ഒരു പത്രപ്രവര്‍ ത്തകന്‍ മാര്‍പാപ്പയോടു ചോദിച്ചു, ക്യൂബയോടുള്ള സമീപനം സംബന്ധിച്ച് യുഎസ് പ്രസിഡ ന്‍റിന് എന്തുപദേശമായിരിക്കും പാപ്പ കൊടുക്കുകയെന്ന്. "മാറു ക" എന്നതായിരുന്നു പാപ്പയുടെ മറുപടി. ക്യൂബന്‍ പ്രസിഡന്‍റില്‍ നിന്ന് എന്താണു പ്രതീക്ഷിക്കു ക എന്ന ചോദ്യത്തോടു പാപ്പ ഇങ്ങനെ പ്രതികരിച്ചു, "ഒരു മ നുഷ്യനും നേതാവും കമാന്‍ഡറും എന്ന നിലയില്‍ തന്‍റെ യഥാര്‍ത്ഥ പ്രകൃതി അദ്ദേഹം എന്നോടു വിവരിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു." വിമാനമെത്തുന്നതിനു മുമ്പേ ഈ ചോ ദ്യോത്തരങ്ങള്‍ ഞങ്ങള്‍ കാസ് ട്രോയ്ക്കു കൈമാറിയിരുന്നു. അത്തരത്തില്‍ കൃത്യമായ ഒരു അജണ്ടയോടെയാണ് അവരു ടെ കൂടിക്കാഴ്ച നടന്നത്. മുഖാമുഖം കുറച്ചധികം ദീര്‍ഘിച്ചു. ഒടുവില്‍ ചിരിക്കുന്ന മുഖങ്ങളോടെ അവര്‍ പുറത്തു വന്നു. വിപ്ലവചത്വരത്തില്‍ കാസ്ട്രോ സഹോദരങ്ങളെ മുന്‍നിരയിലിരുത്തി പാപ്പ ദിവ്യബലിയര്‍പ്പിച്ചു. പാപ്പ സുവിശേഷപ്രസംഗം നടത്തുമ്പോള്‍ ജനക്കൂട്ടം 'സ്വാ തന്ത്ര്യം, സ്വാതന്ത്ര്യം' എന്ന് ആര്‍ ത്തു വിളിച്ചു കൊണ്ടിരുന്നു. സ ന്ദര്‍ശനം പൂര്‍ത്തിയാക്കി റോമിലേയ്ക്കു മടങ്ങുമ്പോള്‍ യാത്ര അയച്ചുകൊണ്ട് ഫിദെല്‍ കാസ് ട്രോ പറഞ്ഞ വാക്കുകള്‍ ഇ പ്പോഴും ഞാനോര്‍ക്കുന്നു, "താങ്കള്‍ പറഞ്ഞ എല്ലാ കാര്യങ്ങള്‍ക്കും നന്ദി. ഞാനിഷ്ടപ്പെടാത്ത വാക്കുകള്‍ക്കുള്‍പ്പെടെ." തികഞ്ഞ മാന്യതയോടെയായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍. ജോണ്‍ പോള്‍ രണ്ടാമന്‍ പുഞ്ചിരിച്ചു. ദീര്‍ഘമെങ്കിലും യ ഥാര്‍ത്ഥമായ തുറവിയുടെ പ്ര ക്രിയുടെ തുടക്കമായിരു ന്നു മാര്‍പാപ്പയുടെ ക്യൂബ സന്ദര്‍ശനം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org